
ചികിത്സയിലുള്ള കുട്ടിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ട് മാതാവ് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പള, കണ്ണൂർ ∙ ചികിത്സയിലുള്ള കുട്ടിയുമായി കണ്ണൂരിൽനിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപെട്ട് കുട്ടിയുടെ മാതാവ് മരിച്ചു. കുട്ടിയുൾപ്പെടെ 4 പേർക്കു പരുക്കേറ്റു. കണ്ണൂർ വാരം കനിയൻകണ്ടി വീട്ടിൽ ഷാഹിനയാണ് (48) മരിച്ചത്. മകൾ റിയ ഫാത്തിമ (9), ഷാഹിനയുടെ സഹോദരി സജിന (45), ബന്ധു അസീബ് (22), ആംബുലൻസ് ഡ്രൈവർ അക്രം (43) എന്നിവരെ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ന് ദേശീയപാതയിൽ ഉപ്പള റെയിൽവേ ഗേറ്റിനടുത്താണ് അപകടം. ‘
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന റിയ ഫാത്തിമയെ മംഗളൂരുവിലേക്കു കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് ഉൾപ്പെടെ 5 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. എതിരെയെത്തിയ 2 കാറുകളുമായി കൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു. പിന്നാലെയെത്തിയ വാനും ടിപ്പറും കാറുകൾക്കു പിന്നിലിടിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഷാഹിനയെ രക്ഷിക്കാനായില്ല. ഷാഹിനയുടെ ഭർത്താവ് റഫീഖ്. മറ്റു മക്കൾ: സിർഫാൻ, നൗറിൻ. പിതാവ് ഹംസ. മാതാവ് അസ്മ. സഹോദരങ്ങൾ: ഷഫീഖ്, ആഷിഖ്, ഷമീമ, സജീന.