
കണ്ണൂർ ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ
പരീക്ഷാഫലം
∙ആറാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 30 വരെ അപേക്ഷിക്കാം.(www.kannuruniversity.ac.in). ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
∙നാലാം സെമസ്റ്റർ എംഎ ഡിസൈൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ്, സോഷ്യൽ ഒൻട്രപ്രനർഷിപ് ആൻഡ് ഡവലപ്മെന്റ് ഡിഗ്രി, പരീക്ഷകളുടെ പ്രോജക്റ്റ് മൂല്യനിർണയം, വൈവ പരീക്ഷകൾ 27നും 28നും തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
∙എഫ്വൈയുജിപി പാറ്റേണിൽ നടത്തുന്ന പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് 26 മുതൽ 29 വരെ പിഴയില്ലാതെയും 30 വരെ പിഴയോടെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
പ്ലേസ്മെന്റ് ഡ്രൈവ്
∙സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 24നു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, യോഗ്യതയുള്ളവർ 9.30നു താവക്കരയിലെ സെന്ററിൽ എത്തണം. 04972703130.
നാനോ സയൻസ്
∙എംജി സർവകലാശാലയുമായി ചേർന്നു നടത്തുന്ന എംഎസ്സി കെമിസ്ട്രി(നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളിലേക്ക് 30 വരെ അപേക്ഷിക്കാം.7356948230. [email protected].
ഹാൾടിക്കറ്റ്
∙23ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
എംപ്ലോയബിലിറ്റി സെന്റർ റജിസ്ട്രേഷൻ ക്യാംപ് 23ന്
∙സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 23ന് രാവിലെ 10 മുതൽ 1 വരെ വൺടൈം റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 628294206
എംസി കേസ്: സമയം മാറ്റി
∙തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് രാവിലെ 11ന് നിശ്ചയിച്ച എംസി കേസുകൾ ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷൻ മജിസ്ട്രേട്ട് അറിയിച്ചു.
ഫാർമസിസ്റ്റ് നിയമനം
∙കണ്ണൂർ, കാസർകോട് ജില്ലകളിലെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ നീതി മെഡിക്കൽ വെയർഹൗസിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അപേക്ഷ ജൂൺ പത്തിനകം ലഭിക്കണം. ഫോൺ: 8281898325
എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ ക്ലാസ്
∙അസാപ് കേരളയുടെ എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഇംഗ്ലിഷ് പഠനത്തോടൊപ്പം വ്യക്തിത്വ വികസനവും മുൻനിർത്തിയുള്ള ക്ലാസുകളിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9947132963.
സെസ് അദാലത്ത് നീട്ടി
∙ബിൽഡിങ് സെസ് അടയ്ക്കാൻ ജില്ലാ ലേബർ ഓഫിസിൽനിന്ന് നോട്ടിസ് ലഭിച്ച കെട്ടിട ഉടമകൾക്കുള്ള സെസ് അദാലത്ത് ജൂൺ 30 വരെ നീട്ടി.
അധ്യാപക ഒഴിവ്
മട്ടന്നൂർ∙ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് 10.30ന് സ്കൂൾ ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പയ്യാവൂർ ∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം എച്ച്എസ്എസ്ടിയുടെയും കണക്ക്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലിഷ് എച്ച്എസ്എസ് ടി ജൂനിയർ അധ്യാപകരുടെയും താൽക്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 28 രാവിലെ 11 ന്. ഫോൺ (സ്കൂൾ മാനേജർ): 9446931854, 9946354226.
തളിപ്പറമ്പ്∙ കരിമ്പം കേയി സാഹിബ് ട്രെയ്നിങ് കോളജിൽ സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 30ന് 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04602205557
ഇന്റർവ്യൂ 24ന്
ചെമ്പിലോട് ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 24നു 10.30നു സ്കൂൾ ഓഫിസിൽ നടക്കും.
വൈദ്യുതി മുടക്കം
ചൊവ്വ∙ ആപ്പേ 8 – 9, വാട്ടർ അതോറിറ്റി, ഓവുപാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 –2.