പയ്യന്നൂർ ∙ ചങ്കുരിച്ചാൽ പുഴയിൽ ഒരുനൂറ്റാണ്ടുമുൻപ് ബ്രിട്ടിഷുകാർ നിർമിച്ച ചങ്കുരിച്ചാൽ റെയിൽപാലം വിസ്മൃതിയിലേക്ക്. ഇന്നു മുതൽ പുതിയ പാലത്തിൽകൂടി ട്രെയിനുകൾ കടന്നു പോകും.
പഴയ പാലം പൊളിച്ച് നീക്കും. പുതിയ പാലത്തിന് റെയിൽവേ ഏഴിമല പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.65 വർഷം മുൻപ് കോട്ടക്കാരൻ കരിമ്പൻ എന്നയാൾക്ക് ഇവിടെ കടത്തു തോണിയുമായുണ്ടായിരുന്നു.
ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ കടത്തുതോണിയുമായി വരാൻ ആരും അയാൾക്ക് ശേഷം ധൈര്യപ്പെട്ടില്ല.അതോടെ ജനങ്ങൾ ആശ്രയിച്ചത് ഈ പാലത്തെയാണ്.പാലത്തിൽ രണ്ടിടത്ത് മരക്കൂടുകൾ ഉണ്ടായിരുന്നു.
പാലത്തിൽ കയറിയാൽ ട്രെയിൻ വരുമ്പോൾ ജനങ്ങൾ രക്ഷനേടാൻ ആശ്രയിച്ചിരുന്നത് ഈ മരക്കൂടുകളെയായിരുന്നു. പാലത്തെക്കുറിച്ച് പറയുമ്പോൾ കുഞ്ഞിമംഗലത്തുകാർക്കും കണ്ടങ്കാളിക്കാർക്കും മനസ്സിൽ മായാത്തൊരു നൊമ്പരമുണ്ട്. 1977ൽ ഈ പാലം കടക്കുമ്പോഴാണ് അവരുടെ പ്രിയപ്പെട്ട 2 ഗുരുനാഥന്മാർ ട്രെയിൻ തട്ടി മരിച്ചത്.
കുഞ്ഞിമംഗലം ഗോപാൽ യുപി സ്കൂളിലെ അധ്യാപകരായ പാലങ്ങാട്ട് ഒതയോത്ത് കുമാരൻ നമ്പ്യാരും ടി.വി.കുഞ്ഞിരാമ മാരാരും വൈകിട്ട് സ്കൂൾ വിട്ട് കണ്ടങ്കാളിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് ട്രെയിൻ തട്ടിയത്. കുമാരൻ മാഷ് പാലം കടന്നിരുന്നു.
എന്നാൽ കുഞ്ഞിരാമൻ മാഷെ പാലത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചപ്പോഴാണ് രണ്ട് പേരെയും ട്രെയിൻ തട്ടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]