
പയ്യന്നൂർ ∙ മാലിന്യമുക്ത നവകേരളം പദ്ധതിയിൽ സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ചു ശുചീകരണ പ്രവർത്തനം നടക്കുമ്പോഴും കാടു മൂടിക്കിടക്കുന്ന വാട്ടർ അതോറിറ്റിയുടെ പഴയ കെട്ടിടവും കാടുമൂടി മാലിന്യം തള്ളുന്ന ഗാന്ധി സ്മൃതി മ്യൂസിയം പറമ്പുമാണു പയ്യന്നൂരിലെ കാഴ്ച. സമ്പൂർണ ശുചിത്വ നഗരത്തിൽ ഉൾപ്പെട്ടതാണു പയ്യന്നൂർ.
എന്നാൽ ടൗണിലെ ഇത്തരം സർക്കാർ ഓഫിസ് സ്ഥലങ്ങൾ സമ്പൂർണ ശുചിത്വ നഗരം എന്നതിനു വിരോധാഭാസമായി.
ഗാന്ധി സ്മൃതി മ്യൂസിയം പ്രവർത്തിക്കുന്ന പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പിറകിലാണു വാട്ടർ അതോറിറ്റി കെട്ടിടം. 1984ൽ വാട്ടർ ടാങ്കും വാട്ടർ അതോറിറ്റി ഓഫിസ് കെട്ടിടവും ഒരുമിച്ചാണു നിർമിച്ചത്.
എന്നാൽ നിർമാണത്തിലെ അപാകത മൂലം ഈ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിച്ചില്ല. കാലപ്പഴക്കം മൂലം വാട്ടർ ടാങ്ക് പൊളിച്ചു മാറ്റിയെങ്കിലും ഓഫിസ് കെട്ടിടം പൊളിച്ചില്ല.
കാടുകയറി കിടക്കുന്ന കെട്ടിടം മലമൂത്ര വിസർജന കേന്ദ്രമായി മാറി.
ഈ കെട്ടിടം പൊളിച്ചു സ്ഥലം നഗരസഭ ഏറ്റെടുത്ത് ഇവിടെ ശുചിമുറി നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ സ്ഥലം വിട്ടു കൊടുക്കാൻ വാട്ടർ അതോറിറ്റി തയാറായില്ല. റോഡരികിലുള്ള പഴയ കെട്ടിടം പൊളിച്ച് മാറ്റി ചുറ്റുമതിൽ കെട്ടി സ്ഥലം സംരക്ഷിക്കാൻ വാട്ടർ അതോറിറ്റിയും തയാറായില്ല.
ഇതിനോട് ചേർന്നുള്ള ഗാന്ധി സ്മൃതി മ്യൂസിയം സ്ഥലവും കാടുപിടിച്ച് കിടക്കുന്നു. ഇവിടെ ഓഫിസ് മാലിന്യം വലിയതോതിൽ തള്ളുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]