
കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിലേക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21, 22 തീയതികളിൽ മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന വാഹനങ്ങളിൽ കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗൺ ചന്ദനത്തോട് നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കണം. കണ്ണൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴി പോകണം.