
കണ്ണൂർ ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിയമനം
മാട്ടൂൽ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് സീനിയർ, ഇംഗ്ലിഷ് ജൂനിയർ തസ്തികയിലേക്ക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 11ന്.
പാടിയോട്ടുചാൽ ∙ പൊന്നംവയൽ ഗവ.എൽ പി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ അറബിക്(പാർട്ട് ടൈം ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ചെറുപുഴ ∙ ഇടവരമ്പ് എൽപി സ്കൂളിൽ അറബിക് ടീച്ചർ (പാർട്ട് ടൈം) ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 10.30ന് ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ∙ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ചിക്കൻ ഫാമുകളിൽ നിന്നുള്ള വളർച്ചയെത്തിയ ഇറച്ചിക്കോഴികളാണ് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴി വിൽപന നടത്തുന്നത്. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫിസുകളിൽ അപേക്ഷ നൽകണം. ഫോൺ:8 075089030.
സ്പോട് അഡ്മിഷൻ
∙നടുവിൽ ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ 10ന് നടക്കും. www.polyadmission.org
തീയതി നീട്ടി
∙മാടായി ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ഫോൺ. 9961925829.