യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ
കണ്ണൂർ ∙ ചക്കരക്കല്ലിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിറക്കൽ പുതിയതെരുവിലെ നടുക്കണ്ടി വീട്ടിൽ എൻ.മുബാറക്കിനെയാണ് (31) ചക്കരക്കൽ സിഐ എം.പി.ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. എടയന്നൂരിൽ വച്ച് മെഹറൂഫ് എന്നയാളെ തട്ടിക്കൊണ്ടുപോയി മുരിങ്ങേരി, അഞ്ചരക്കണ്ടി, വെൺമണൽ വഴി മൊടക്കണ്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പരിശോധനയിൽ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുബാറക് പിടിയിലാകുന്നത്.
സമാനമായ പന്ത്രണ്ടോളം കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇനി മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]