
വേണം, ബസ് സ്റ്റാൻഡ്; വിശ്രമിക്കാൻ ഇടമില്ലാതെ പരിയാരം ജംക്ഷനിലെത്തുന്ന യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിയാരം ∙ ദേശീയപാതയോരത്തു രണ്ടു മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നയിടമാണു പരിയാരം മെഡിക്കൽ കോളജ് ജംക്ഷൻ. അതിനാൽതന്നെ, ഒട്ടേറെപ്പേർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആശ്രയിക്കുന്നയിടം. എന്നാൽ, പരിയാരം ജംക്ഷനിലെത്തുന്ന യാത്രക്കാർക്കു വിശ്രമിക്കാൻ ഇടമില്ലാത്തതു പ്രതിസന്ധി തീർക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ല.
പരിയാരം മെഡിക്കൽ കോളജ് ജംക്ഷനിൽ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ, നിലവിൽ താൽക്കാലിക ബസ് കാത്തിരിപ്പുകേന്ദ്രവുമില്ല. ഇതു വലിയ പ്രതിസന്ധിയാണു യാത്രക്കാർക്കു തീർക്കുന്നത്. ബസ് കാത്തു റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണു യാത്രക്കാർക്ക്. യാത്രക്കാരെ ഇറക്കാനും കയറ്റാനും റോഡരികിൽ ബസ് നിർത്തിയിടുന്നതു യാത്രാക്കുരുക്കും രൂക്ഷമാക്കുന്നു. ഇവിടെ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെയുള്ള സർക്കാർ സ്ഥലം പഞ്ചായത്തിനു പാട്ടത്തിനു നൽകി ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.