ഇരിട്ടി ∙ രാത്രി വളർത്തു മൃഗങ്ങളെ തേടിയുള്ള വന്യ ജീവികളുടെ ‘റെയ്ഡ്’, പകൽ വന്യജീവികളെതേടി വനംവകുപ്പിന്റെയും നാട്ടുകാരുടെയും ‘റെയ്ഡ്’. അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിലാണ് റെയ്ഡുകളുമായി വന്യ ജീവികളും വനപാലകരും പൊരുതുന്നത്.
ആഴ്ചകളായി പ്രദേശത്ത് പശുക്കൾ, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്നിരുന്നു. ചിലർ വന്യ ജീവിയെ കണ്ടതായും പറയുന്നു.
തുടർന്ന് പ്രദേശത്ത് എത്തിയ വനപാലകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ദിവസങ്ങളായി ഈ പ്രദേശത്ത് ടാപ്പിങ് അടക്കം നിർത്തിവച്ചിരിക്കുകയാണ്
വനപാലകർ 5 ക്യാമറകൾ സ്ഥാപിച്ചെങ്കിലും വന്യജീവികളൊന്നും ക്യാമറയിൽ പതിഞ്ഞില്ല.
25 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തോട് ചേർന്ന് ഏക്കർ കണക്കിന് സ്വകാര്യ വ്യക്തികളുടെ ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെയാണ് വന്യജീവികളുടെ താവളം എന്നാണ് നിഗമനം.
രാത്രി ക്യാമറയിൽ പതിയാതായതോടെയാണ് പകൽ വന്യജീവികളെത്തേടി ഇറങ്ങിയത്. കൊട്ടിയൂർ റേഞ്ചർ നിധിൻ രാജിന്റെ നേതൃത്വത്തിൽ 50ഓളം പേർ അടങ്ങുന്ന സംഘം 5 ടീമുകളായാണു പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഡ്രോൺ, വോക്കി ടോക്കി, തോക്കുകൾ, പടക്കം, ബോഡി ഷീൽഡ് തുടങ്ങിയവ സഹിതം പൂർണ സജ്ജമായാണ് തിരച്ചിൽ. ആദ്യ ദിവസത്തെ തിരച്ചിലിൽ വന്യജീവിയുടെ സാന്നിധ്യം തിരച്ചിൽ വെട്ടത്ത് എത്തിയില്ല.
കൊട്ടിയൂർ റേഞ്ച്, ആർആർടി, പിആർടി, പ്രദേശവാസികൾ എന്നിവർ ചേർന്നാണ് വന്യമൃഗങ്ങൾ തമ്പടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.
ജനപ്രതിനിധികളായ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ഐസക് ജോസഫ്, മേരി റെജി, സെലീന ബിനോയി, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനികുമാർ, ഇരിട്ടി റേഞ്ച് ഓഫിസർ സി.സുനിൽ കുമാർ ഫോറസ്റ്റ് ഓഫിസർമാരായ പ്രമോദ് കുമാർ, സി.കെ.മഹേഷ്, രമേശൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വന്യ ജീവി പരിശോധന നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

