ഇരിട്ടി ∙ ഫുട്പാത്തും കൈവരികളും നിർമിച്ചും ചെടിച്ചട്ടികൾ സ്ഥാപിച്ചും എടൂർ ടൗൺ സുന്ദരമുഖം കൈവരിക്കും. ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെആർഎഫ്ബിയുടെ സഹകരണത്തോടെ സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്താനാണു തീരുമാനം.
മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ എടൂർ ടൗണിൽ റോഡ് വീതി ഉൾപ്പെടെ വർധിക്കും. ഈ അനുകൂല സാഹചര്യം ഉൾപ്പെടുത്തി നഗരത്തിനു സുന്ദരമുഖം നൽകുകയാണ് ലക്ഷ്യം.
ടൗണിൽ ടാറിങ് പൂർത്തീകരിച്ച സ്ഥലത്തിനും ഓവുചാലിനും ഇടയിലുള്ള സ്ഥലം പൂർണമായും കെആർഎഫ്ബി കോൺക്രീറ്റ് ചെയ്യും.
വില്ലേജ് ഓഫിസ് മുതൽ കീഴ്പ്പള്ളി റോഡിൽ മീൻകട വരെയും മാടത്തിൽ റോഡിൽ 15 മീറ്റർ വരെയും കൈവരി സ്ഥാപിക്കും.
ഓവുചാൽ നിർമാണം ഉടൻ പൂർത്തീകരിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. ഇതിനായി 5 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി.
ടൗണിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കും.
സെമിത്തേരിക്കുന്ന് ജംക്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ പരിശോധന നടത്തും. ടൗണിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ മലയോര ഹൈവേ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ.ജെസിമോൾ, സ്ഥിര സമിതി അധ്യക്ഷൻ ജോസ് അന്ത്യാംകുളം, അംഗം യു.കെ.സുധാകരൻ, കെആർഎഫ്ബി അസിസ്റ്റന്റ് എൻജിനീയർ ടി.കെ.റോജി, സീനിയർ സൂപ്രണ്ട് കെ.ദിജേഷ് കുമാർ, വിപിൻ തോമസ്, വി.വി.ജോസഫ് വേകത്താനത്ത്, ഐസിസി പ്രൊജക്ട് മാനേജർ രഞ്ജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]