ചിറ്റാരിപ്പറമ്പ് ∙ സംഘർഷ സാധ്യത നിലനിൽക്കുന്ന ചിറ്റാരിപ്പറമ്പ് മേഖലയിൽ അർധ രാത്രി ഏറുപടക്കം എറിഞ്ഞ് ജനങ്ങളെ ഭീതിപ്പെടുത്തിയ സംഭവത്തിൽ കണ്ണവം സ്വമേധയാ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 11 മണിയോടെ ആണ് ചൂണ്ടയിൽ അമ്മാറമ്പിന് സമീപം സ്ഫോടക വസ്തു എറിഞ്ഞത്.
സ്ഫോടനത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സമീപത്തെ വീട്ടുകാരനായ നാരോത്ത് ശശി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതായും പരാതിയുണ്ട്.
അതേ സമയം ബോംബും എസ് കത്തിയും വാളും പ്രദർശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതിന് ഒരാൾക്ക് എതിരെയും കണ്ണവം പൊലീസ് കേസെടുത്തിട്ടുണ്ട്. ചൂണ്ടയിൽ ഇല്ലപ്പറമ്പിൽ വി.സുധീഷിനെതിരെ ആണ് കേസെടുത്തത്.
കഴിഞ്ഞ ആഴ്ച എസ്ഡിപിഐ പ്രവർത്തകന്റെ ഓർമ ദിനത്തിൽ എസ് കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കുന്ന റീൽ ഷെയർ ചെയ്തത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നു വരികയാണ്.
പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]