
‘ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടിവരുന്നതായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം വിലയിരുത്തി. സാർവത്രിക പ്രതിരോധ കുത്തിവയ്പിൽ പേവിഷത്തിനെതിരെയുള്ള വാക്സീൻ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് ഗൃഹപ്രസവം തിരിച്ചുവരുന്നത് ശിശുമരണനിരക്ക് കുറയ്ക്കാനുള്ള പ്രയത്നങ്ങൾക്കു തടസ്സമാകുന്നു. ആസ്മ ചികിത്സയിൽ പ്രധാനം ഇൻഹേലർ തെറപ്പിയാണെന്നിരിക്കെ, തെറ്റിദ്ധാരണ മൂലം ചില മാതാപിതാക്കൾ ഈ ചികിത്സയോടു പുറംതിരിയുന്നത് വേദനാജനകമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.
ഐഎപി മുൻ ദേശീയ അധ്യക്ഷൻ ഡോ.ടി.യു സുകുമാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.ഐ.റിയാസ് അധ്യക്ഷത വഹിച്ചു.18 വയസ്സിൽ താഴെയുള്ള നിർധനരായ കുട്ടികൾക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർണമായും സൗജന്യമാക്കിയ മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യനെ ആദരിച്ചു.
നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ.നന്ദകുമാർ, ഡോ.എം.കെ.സന്തോഷ്, സംസ്ഥാന സെക്രട്ടറി ഡോ.ഗോപിമോഹൻ, ഡോ.വി.സി.മനോജ്, ഡോ.ഒ.ജോസ്, ഡോ. പ്രിയരാജേന്ദ്രൻ, ഡോ.സതീശൻ ബാലസുബ്രഹ്മണ്യം, ഡോ.പി.പി.ജയഗോപാൽ, ഡോ.ബി.എം.ജലാലുദീൻ എന്നിവർ പ്രസംഗിച്ചു.ഡോക്ടർമാരായ ഷീജ സുഗുണൻ, രവിശങ്കർ, ആനന്ദകേശവൻ, മനോജ്, ശങ്കർ, സുബ്രഹ്മണ്യൻ മാലതി സത്യശേഖരൻ, വിജയകുമാർ, വിജയഭാസ്കർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.