ടോൾ പ്ലാസ ജീവനക്കാരെ ആക്രമിച്ച സംഭവം: 5 പേർ കൂടി അറസ്റ്റിൽ
തലശ്ശേരി∙ മാഹി ബൈപാസിലെ ടോൾ പ്ലാസയിൽ ജീവനക്കാരെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. പത്തായക്കുന്ന് മൗവ്വഞ്ചേരിപീടിക ശ്രീപദം കെ.സായന്ത് (31), കിഴക്കേ കതിരൂർ കണ്ണോത്ത് ഹൗസിൽ കെ.ആദർശ് (24), കോറോത്ത് ഹൗസിൽ ജൂബിഷ് കോറോത്ത് (26), ബ്രഹ്മാവ്മുക്ക് നന്ദനത്തിൽ വി.സായന്ത് രാജ് (26), വേറ്റുമ്മൽ പ്രാർഥനയിൽ ഡിവിൻ മനോജ് (23) എന്നിവരാണ് പിടിയിലായത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കിഴക്കേ കതിരൂർ പാട്യം ആയുർവേദ സൊസൈറ്റിക്ക് സമീപം കല്ലുള്ളതിൽ വിവേക് അശോകൻ (32) നേരത്തെ പിടിയിലായിരുന്നു.
മേയ് 2നാണ് സംഭവം. കണ്ണൂർ ഭാഗത്ത് നിന്ന് ഓടിച്ചെത്തിയ കാറിലുള്ളവർ ടോൾ നൽകാതെ കാറുമായി പോകാൻ ശ്രമിച്ചതിനെ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വിരോധത്താൽ കൂടുതൽ ആളുകളെ കൂട്ടിവന്നു ജീവനക്കാരെ മർദിച്ചെന്നാണ് കേസ്. ടോൾ പ്ലാസയിലെ ജീവനക്കാരായ കുട്ടിമാക്കൂലിലെ ആദർശ്, കൊളശ്ശേരിയിലെ ദിലീപ്, അനിൽ എന്നിവർക്ക് അക്രമത്തിൽ പരുക്കേറ്റിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]