കണ്ണൂർ ∙ ബ്രണ്ണൻ കോളജിൽ ഫിസിക്സ് ഫെസ്റ്റ് 9.8 സീസൺ 4 തുടങ്ങി. പ്രമുഖ അന്തരീക്ഷ പഠന ശാസ്ത്രജ്ഞനും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ പ്രഫസറുമായ ഡോ.
എം.കെ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ജെ.വാസന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ.
മുഹമ്മദ് അഷ്ഫാസ് സ്വാഗതവും ഫിസിക്സ് വകുപ്പ് മേധാവി ഡോ. ലിഷ ദാമോദരൻ, കെമിസ്ട്രി വകുപ്പ് മേധാവി ഡോ.
ഷീന കുര്യാക്കോസ്, കോളജ് യൂണിയൻ ചെയർമാൻ ജി.എസ്.അഭിനന്ദ് എന്നിവർ ആശംസയും പറഞ്ഞു. ഫിസിക്സ് ക്ലബ് സെക്രട്ടറി ഷിനാസ് നന്ദി പറഞ്ഞു.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും പല മത്സരങ്ങളിലായി രണ്ടു ദിവസങ്ങളിലായി മാറ്റുരയ്ക്കും.
കൂടാതെ എക്സിബിഷനുകളും ഫിസിക്സ് സ്റ്റേജ് ഷോയും കാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം കുട്ടികൾ ഫെസ്റ്റ് സന്ദർശിക്കുമെന്ന് ഫെസ്റ്റ് കോഓർഡിനേറ്റർ ഡോ. ഗീതാഞ്ജലി, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി പ്രഫുൽനന്ദ് എന്നിവർ പറഞ്ഞു.
ഫെസ്റ്റ് ചൊവ്വാഴ്ച അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9188075310 എന്ന നമ്പറിൽ ബന്ധപ്പെടുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

