ഇരിട്ടി∙ ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ ആറളം ശലഭ സങ്കേതത്തിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലും 3 ദിവസമായി നടന്നു വന്ന ചിത്രശലഭ നിരീക്ഷണ ക്യാംപ് സമാപിച്ചു. പരിപ്പുതോട്, വളയഞ്ചാൽ, നരിക്കടവ്, കുരുക്കത്തോട്, ഭൂതങ്കല്ല്, മീൻമുട്ടി, കരിയങ്കാപ്പ് ചാവച്ചി, കൊട്ടിയൂർ, സൂര്യമുടി എന്നിവിടങ്ങളിലെ 10 ക്യാംപുകളിലായി നടന്ന സർവേയിൽ 70 ഓളം ശലഭ നിരീക്ഷകർ പങ്കെടുത്തു.
ഈ വർഷം ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം മുൻവർഷത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.
5 മിനിറ്റിൽ 150 ഓളം ആൽബട്രോസ് ശലഭങ്ങളെയാണ് മാത്രമാണ് നിരീക്ഷിക്കാൻ കഴിഞ്ഞത്. കൂടുതൽ ശലഭങ്ങളെ നിരീക്ഷിച്ചത് ചാവച്ചി ഭാഗത്തായിരുന്നു.
68 സ്പീഷിസുകൾ. സർവേയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 12 അപൂർവ ഇനങ്ങളെയും നിരീക്ഷിച്ചു.
ഈ വർഷം പുതുതായി പാലിഡ് ഡാർട്ട് എന്ന ഇനം ശലഭത്തെ സൂര്യമുടിയിൽ നിന്നു കണ്ടെത്തി.
പുതിയ കണക്കനുസരിച്ച് 267 ശലഭങ്ങൾ ആണ് ഉള്ളത്. കഴിഞ്ഞ 25 വർഷത്തെ സർവേയിൽ 266 ഇനങ്ങളെയാണ് നിരീക്ഷിച്ചത്.
സമാപന സമ്മേളനത്തിൽ മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.വി.ഉത്തമൻ ഐഎഫ്എസ് (റിട്ട.), അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ആർ. ഷാജീവ് കുമാർ, ശലഭ ഗവേഷകരായ ഡോ.
ജാഫർ പാലോട്ട്, വി. കെ ചന്ദ്രശേഖരൻ, ബാബു കാമ്പ്രത്ത് തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

