കണ്ണൂർ ∙ തടവിലാക്കപ്പെട്ടവരുടെ ആശ്രിതരായ കുട്ടികളും അക്രമത്തിന് ഇരയാകുന്ന കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ കണ്ണൂർ ജില്ലാ ഭരണകൂടം തയാറാക്കിയ ‘സ്പ്രുഹ’ പദ്ധതിക്ക് തുടക്കം. രക്ഷിതാവ് തടവിലാകുമ്പോൾ, കുടുംബം കുറ്റകൃത്യത്താൽ ശിഥിലമാകുമ്പോൾ ആ കുടുംബത്തിലെ കുട്ടി അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരമൊരുക്കുകയാണ് ‘സ്പ്രുഹ’ (സപ്പോർട്ടിങ് പൊട്ടൻഷ്യൽ ആൻഡ് റസീലിയൻസ് ഓഫ് ദ അൺസീൻ, ഹെൽഡ് ബാക്ക് ആൻഡ് എഫക്റ്റഡ്) പദ്ധതിയിലൂടെ.
എട്ട് മുതൽ 18 വരെ പ്രായമായ കുട്ടികളാണ് പദ്ധതിക്ക് കീഴിൽ വരിക.
കണ്ണൂർ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ ആണ് പദ്ധതി വിഭാവനം ചെയ്ത് തയാറാക്കിയത്. ജില്ലാ കലക്ടറുടെ ഇന്റേൺസ് പദ്ധതിക്ക് പിന്തുണയേകി.
നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി പദ്ധതി ഔദ്യോഗികമായി അംഗീകരിക്കുകയും നൽസയുടെ റീജിയനൽ കോൺഫറൻസിൽ പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയും ചെയ്തിരുന്നു. ആശ്രിതരെ നേരത്തെ തിരിച്ചറിയൽ, സൗജന്യ നിയമ സഹായവും പിന്തുണയും, മാനസിക-സാമൂഹിക കൗൺസിലിങ്, കുട്ടികളുടെ വിദ്യാഭ്യാസ തുടർച്ച, ഉപജീവന പിന്തുണ, ഉപേക്ഷിക്കപ്പെട്ടവർക്ക് അഭയം, കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമുള്ള പുനഃസംയോജന നടപടികൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര സമീപനമാണ് പദ്ധതിക്കുള്ളത്.
‘സ്പ്രുഹ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനുമായ കെ.ടി.
നിസാർ അഹമ്മദ് നിർവഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ.
വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബ കോടതി ജഡ്ജി ആർ.എൽ.
ബൈജു, എഡിഎം കലാഭാസ്കർ, സിറ്റി പൊലീസ് കമ്മിഷണർ നിതിൻ രാജ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]