അഞ്ചരക്കണ്ടി ∙ വേങ്ങാട് പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെ കല്ലിനാത്തു കടവ് പാലത്തിനു ഭരണാനുമതി. ഇതോടെ വേങ്ങാട് പഞ്ചായത്തിൽ മാത്രമായി 5 കിലോമീറ്ററിനുള്ളിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ ഏഴാമത്തെ പാലമാണു യാഥാർഥ്യമാകാൻ പോകുന്നത്.
ചാമ്പാട് കല്ലിനാത്തു കടവിൽ പാലം നിർമാണത്തിന് 17 കോടി രൂപയുടെ ഭരണാനുമതിയാണു ലഭിച്ചത്. അഞ്ചരക്കണ്ടി പഞ്ചായത്തിലെ പാളയത്തെയും വേങ്ങാട് പഞ്ചായത്തിലെ ചാമ്പാടിനെയും ബന്ധിപ്പിക്കുന്ന കടവാണിത്.
പുതിയ പാലത്തിനായി 2.25 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവിടും.
പത്തു സ്പാനുകളോടു കൂടി നിർമിക്കുന്ന പാലത്തിന്റെ നീളം 155.50 മീറ്ററാണ്. ഉൾനാടൻ ജലഗതാഗതത്തിൽ ഉൾപ്പെടുന്നതാണ് ഈ പാലം. പാലം നിർമിക്കുന്നതിനൊപ്പം സമീപത്തെ റോഡിലേക്കും വീടുകളിലേക്കും പ്രവേശനത്തിനായി റാംപ്, സ്റ്റെപ്പ് എന്നിവയും നിർമിക്കും.
നിലവിൽ ഇരുഭാഗത്തും പോകുന്നതിന് ആളുകൾ ഒന്നരക്കിലോമീറ്റർ ദൂരത്തുള്ള ഓടക്കടവ് പാലത്തെയാണ് ആശ്രയിക്കുന്നത്. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ വേങ്ങാട് ഭാഗത്തുനിന്ന് അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി വഴി കണ്ണൂർ ഭാഗത്തേക്കുള്ള ദൂരം കുറയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]