തലശ്ശേരി ∙ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ മേൽക്കൂര വേണമെന്നാവശ്യം. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇരു പ്ലാറ്റ്ഫോമുകൾക്കും പിറകിൽ വിശാലമായ പാർക്കിങ് സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്.
പാർക്കിങ് യാഡ് ഒരുക്കുന്നതിനായി തണൽ മരങ്ങളെല്ലാം മുറിച്ചതോടെ ഇവിടെ കടുത്ത വെയിലാണ്. നൂറുകണക്കിന് വാഹനങ്ങൾ ഈ വെയിലിലാണ് നിർത്തിയിടുന്നത്.
പല യാത്രക്കാരും സ്റ്റേഷനിൽ രണ്ടും മൂന്നും ദിവസം പാർക്ക് ചെയ്തശേഷമാണ് വാഹനങ്ങൾ എടുക്കുന്നത്.
കടുത്ത ചൂടിൽ ഇന്ധനം നഷ്ടമുണ്ടാകുന്നതായും വെയിലേറ്റു വാഹനങ്ങളുടെ പെയ്ന്റിന് മങ്ങലേൽക്കുന്നതായും പരാതിയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗട്ടിന് നിവേദനം നൽകി.
മാഹിയിലും വടകരയിലുമുൾപ്പെടെ നേരത്തേ തന്നെ ഷെൽറ്റർ നിർമിച്ചിട്ടുണ്ടെന്നും പ്രധാന സ്റ്റേഷനായ തലശ്ശേരിയിൽ പാർക്കിങ് ഏരിയയിൽ ഷെൽറ്റർ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]