പഴയങ്ങാടി∙ ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലേക്ക് വാഹനങ്ങൾ അതിക്രമിച്ച് കയറ്റുന്നത് തടയാൻ റോഡരികിൽ നിന്ന് മാടായിപ്പാറയിലേക്കുളള സ്ഥലത്ത് കല്ല് അടുക്കി വച്ച് പ്രതിരോധം. മാടായിപ്പാറയെ സ്നേഹിക്കുന്ന നാട്ടുകാരാണ് മാതൃകാപരമായ പ്രതിരോധം തീർത്തത്.
മാടായിപ്പാറയുടെ മധ്യഭാഗത്തുകൂടി കടന്ന് പോകുന്ന വെങ്ങര കോപ്പാട്ട് റോഡരികിലാണ് ഇത്തരത്തിൽ 300 മീറ്ററോളം നീളത്തിൽ ചെറുതും വലുതുമായി കല്ലുകൾ അടുക്കി വച്ചത്.
മാടായിപ്പാറയിൽ വരുന്ന കൂടുതൽ വാഹനങ്ങളും ഈ ഭാഗത്തെ പാറയിൽ അതിക്രമിച്ച് കയറ്റാറുണ്ട്. ഇവിടെ മദ്യകുപ്പികളും മാലിന്യങ്ങളും തള്ളാറുണ്ട്.
ഇതിനെതിരെയാണ് ഇത്തരത്തിലുളള പ്രതിരോധം.
കഴിഞ്ഞ ദിവസം മാടായിപ്പാറയിലെ വടുകുന്ദ തടാക കരയിൽ വാഹനങ്ങൾ അതിക്രമിച്ച് കയറ്റി ഭക്ഷണം പാകം ചെയ്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും ഇവിടെ തളളിയിരുന്നു.
മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ക്യാമറ പരിശോധിച്ചപ്പോൾ കർണാടക റജിസ്ട്രേഷനിലുളള വാഹനം തിരിച്ചറിഞ്ഞു.
ദേവസ്വം അധികൃതർ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കുറ്റക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കിത് ചെയ്തപ്പോൾ ക്ഷമാപണം നടത്തിയാണ് കർണാടക സ്വദേശികളെ വിട്ടയച്ചത്.
മാടായിപ്പാറയിൽ വാഹനങ്ങൾ അതിക്രമിച്ച് കയറ്റുന്നവർക്കെതിരെ പൊലീസും ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. കോപ്പാട്ട് റോഡിന്റെ മറ്റ് ഭാഗങ്ങളിലും കല്ല് അടുക്കിവച്ചുളള പ്രതിരോധം തുടരാനാണ് നീക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]