തളിപ്പറമ്പ് ∙ പറമ്പിൽ മേയുന്നതിനിടെ കുഴിയിൽവീണു മണ്ണിൽ പുതഞ്ഞ പശുവിനു രക്ഷകരായി അഗ്നിരക്ഷാസേന. വളക്കൈയ്ക്കു സമീപം പൊള്ളയാട് താഴത്തുവീട്ടിൽ മോഹനന്റെ വീട്ടിലെ 5 വയസ്സുള്ള കറവപ്പശുവാണ് ഇന്നലെ രാവിലെ മേയാൻ വിട്ടപ്പോൾ റോഡരികിൽ വെള്ളമൊഴുകി രൂപപ്പെട്ട
ആഴമേറിയ കുഴിയിൽ വീണത്. 4 കാലുകളും കുഴിയിൽ കുടുങ്ങിയ പശു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, ഇരുവശത്തുനിന്നും മണ്ണിടിഞ്ഞു പശുവിന്റെ പകുതിയോളം മണ്ണിൽ പുതഞ്ഞ നിലയിലായി.
നാട്ടുകാർ തളിപ്പറമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ്, സീനിയർ ഫയർ റെസ്ക്യു ഓഫിസർ എസ്.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി 2 മണിക്കൂറോളം ശ്രമിച്ചാണു പശുവിനെ പുറത്തെടുത്തത്. അവശനിലയിലായ പശുവിനെ ഹോഴ്സ് ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
ഫയർമാൻമാരായ ഷിജിത്ത്കുമാർ മിന്നാടൻ, കെ.ധനേഷ്, കെ.സരിൻ സത്യൻ,ഹോംഗാർഡുമാരായ ധനഞ്ജയൻ, മാത്യു ജോർജും എന്നിവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]