വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ∙ ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കരിപ്പോട്, ഞെക്ലി, വനിതാ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. മയ്യിൽ ∙ തയ്യിലെവളപ്പ്, പുളിക്കൽ റോഡ്, മുല്ലക്കൊടി കടവ് എന്നീ ട്രാൻസ്ഫോമർ പരിധി 8.0–3.00.
ഏച്ചൂർ ∙ കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ, മുണ്ടേരി എച്ച്എസ്, സബ് സ്റ്റേഷൻ ക്വാർട്ടേഴ്സ്, മുണ്ടേരി എച്ച്എസ്എസ് 8.00–10.00, പാറോത്തുംചാൽ, പറോത്തുംചാൽ കനാൽ, ഹിറാ സ്റ്റോപ് 9.00– 3.00.
അധ്യാപക നിയമനം
ചട്ടുകപാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ഇന്ന് നടക്കും.
10.30ന് സ്കൂൾ ഓഫിസിലാണ് അഭിമുഖം. കല്യാശ്ശേരി ∙ കെപിആർ ഗോപാലൻ സ്മാരക ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 2ന് നടക്കും.
അഴീക്കോട് ∙ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക നിയമനത്തിന് 23ന് 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.
മെഡിക്കൽ ക്യാംപ് നടത്തി
ചെറുപുഴ ∙ ചെറുപുഴ ജേസീസ്, കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ജേസീസ് പ്രസിഡന്റ് ഡോ.മുഹമ്മദ് നിസാബ് ഉദ്ഘാടനം ചെയ്തു.
എൻ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ.ശിശിര ഫിലിപ്പ്, ഡോ.അമൽ ജോർജ്, കാർത്തിക് ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
സ്ത്രീകൾ ഉൾപ്പെടെ ആളുകൾ ക്യാംപിൽ പങ്കെടുത്തു.
രക്തദാന ക്യാംപ്
പയ്യന്നൂർ∙ പയ്യന്നൂർ കോളജ് എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാംപ് നടത്തി. നഗരസഭാധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ.
റോഷൻ ചന്ദ്രൻ, കെ.ഹുസൈൻ, പ്രോഗ്രാം ഓഫിസർ ഡോ. മഞ്ജു ആർ.നാഥ്, സെക്രട്ടറി അബിൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]