ഇരിട്ടി ∙ ഒന്നര വർഷത്തിനിടെ മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 87 രാജവെമ്പാലകളെ ഉൾപ്പെടെ 3200 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ട് ഫൈസൽ വിളക്കോട്. കഴിഞ്ഞ ദിവസം 2 ഇടങ്ങളിൽ നിന്നായി പെരുമ്പാമ്പിനെയും മുർഖനെയും പിടികൂടിയതോടെയാണ് എണ്ണം 3200 ആയത്.
വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും സംഘവും മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി വിളിപ്പുറത്തുണ്ട്.
മലയോരത്ത് എവിടെനിന്നും ഏതു സമയത്തു വിളിച്ചാലും ഓടിയെത്തും. കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തിൽ വാർഡ് 12ൽ ഉള്ള റഷീദാസ് ഹൗസിൽ അലിയുടെ കിടപ്പുമുറിയിൽനിന്നാണു മൂർഖൻ പാമ്പിനെ പിടികൂടിയത്.
കാക്കയങ്ങാട് പാലയിൽ വീടിന്റെ ശുചിമുറിയിൽനിന്നു പെരുമ്പാമ്പിനെയും പിടികൂടി. പലതവണ അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രവർത്തിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യം ഉണ്ടെന്നു ഫൈസൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]