
അഞ്ചരക്കണ്ടി ∙ ശക്തമായ മഴയിൽ അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിപറമ്പ് രിഫാഇയ്യ മദ്രസയിൽ വെള്ളംകയറി. ഒന്നാംനിലയിലെ ക്ലാസ് മുറികളും വരാന്തയും പൂർണമായും വെള്ളത്തിലാണ്. മസ്ജിദിന് സമീപത്തെ ജംഷീറയുടെ വീട്ടിൽ വെള്ളം കയറിയതോടെ വീട്ടുകാർ ബന്ധുവീട്ടിലേക്കു താമസം മാറ്റി.
ചാലിപറമ്പ്-പുഴക്കര റോഡ്, മാവിലക്കൊവ്വൽ റോഡ്, ചാമ്പാട്–ഊർപ്പള്ളി റോഡ്, ഓടക്കടവ്–വെള്ളച്ചാൽ റോഡ്, അഞ്ചരക്കണ്ടി-ചാലോട് റോഡിൽ ചിറമ്മൽപീടിക എന്നിവിടങ്ങളിൽ വെള്ളം കയറി. ബാവോട് പരിവാരത്ത് ഏതാനും കുടുംബങ്ങൾ ഒറ്റപ്പെട്ട
സ്ഥിതിയാണ്. കീഴല്ലൂർ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ പരിസരവാസികൾ ഭീതിയിലാണ്. വേങ്ങാട് അങ്ങാടി-വയൽ റോഡിൽ വെള്ളം കയറി.
മതിലിടിഞ്ഞ് കാർ തകർന്നു
ചക്കരക്കൽ ∙ കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണ് വീടിനും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനും നാശനഷ്ടം.
കാപ്പാട് സി.പി സ്റ്റോറിന് സമീപം വസന്തൻ റോഡിൽ സിദ്ധാർഥന്റെ വീട്ടിലേക്കാണ് അയൽവാസിയുടെ പറമ്പിന്റെ വൻമതിൽ ഇടിഞ്ഞു വീണത്. വീടിന്റെ മുന്നിൽ നിർത്തിയിട്ട കാറിനും വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂണിനും കേടുപാടുകൾ സംഭവിച്ചു.
ചക്കരക്കൽ പൊലീസ്, വില്ലേജ് ഓഫിസർ, കോൺഗ്രസ് നേതാക്കളായ കട്ടേരി നാരായണൻ, പ്രശാന്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]