പാപ്പിനിശ്ശേരി ∙ ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി തുരുത്തിക്ക് സമീപം വളപട്ടണം പുഴയിൽ അനധികൃതമായി മണൽഖനനം നടത്താനുള്ള കേന്ദ്രം തുടങ്ങുന്നതായി പരാതി. അനുമതി ഇല്ലാതെ മണലൂറ്റു കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം.
ദേശീയപാത നിർമാണ കരാറുകാരുടെ നേതൃത്വത്തിലാണ് മണലൂറ്റുന്നതിനുള്ള യൂണിറ്റ് തുടങ്ങുന്നത്.
കരയിടിച്ചിൽ ഭീഷണി നേരിടുന്ന പുഴയോര പ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിനും കാരണമാകുമെന്നു തുരുത്തി നിവാസികൾ പരാതിപ്പെട്ടു. മഴക്കാലത്ത് പ്രളയഭീഷണി നേരിടുന്ന പ്രദേശമാണ് തുരുത്തി.
വ്യാപകമായി മണൽ ഖനനം ചെയ്താൽ പുഴയിലെ ഭഗത് സിങ് ഐലൻഡ് ഉൾപ്പെടെയുള്ള ചെറുതുരുത്തുകൾ ഇല്ലാതാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

