കണ്ണൂർ ∙ ധർമടം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ അവസാനിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.
ഇന്നലെ വൈകിട്ടു 3.30നു കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പിണറായി വിജയൻ 3.48നു പുറത്തേക്കു വന്നപ്പോൾ കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.ശശി, പി.പുരുഷോത്തമൻ, കെ.ശശിധരൻ, എം.സുരേന്ദ്രൻ, സിപിഐ നേതാവ് സി. എൻ.
ചന്ദ്രൻ, ടി.പ്രകാശൻ, കെ.മനോജ്, ടി.കെ.എ.ഖാദർ, ടി.ഭാസ്കരൻ എന്നിവർ ചേർന്നു പിണറായി വിജയനെ സ്വീകരിച്ചു.
3.50നു മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇവിടെ നിന്നാരംഭിച്ചു. പതിവിനു വിരുദ്ധമായി പിണറായി കാറിന്റെ മുൻ സീറ്റിലാണ് മുഖ്യമന്ത്രി ഇരുന്നത്.
ഗ്ലാസ് താഴ്ത്തിയിട്ടു വോട്ടർമാരെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര. വിമാനത്താവളത്തിന്റെ രണ്ടാം ഗേറ്റിലൂടെ പുറത്തിറങ്ങിയ വാഹനത്തെ മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന പാണ്ട്യാല മുക്കിൽ കാത്തു നിന്ന പ്രവർത്തകർക്കിടയിൽ നിന്നൊരു കുട്ടി അദ്ദേഹത്തിന്റെ കണിക്കൊന്ന സമ്മാനിച്ചു.
ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലെ കൊടിമരച്ചുവട്ടിലെ പടിക്കെട്ടിൽ കയറി നിന്ന് പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇവിടെ എത്തിയ പ്രവർത്തകർക്കായി പായസ വിതരണവുമുണ്ടായിരുന്നു.
തുടർന്നു പിണറായി കൺവൻഷൻ സെന്ററിലെ തന്റെ മണ്ഡലം ഓഫിസിലേക്കു പോയ പിണറായി വിജയൻ അവിടെ പ്രധാന നേതാക്കളുമായി അൽപനേരം ചർച്ച നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

