ആലക്കോട്∙ ചപ്പാരപ്പടവ് പഞ്ചായത്തിലെ മീൻപറ്റി–മന്നായം പച്ചത്തുരുത്തിന് കരുത്ത് കൂട്ടാൻ വൃക്ഷത്തൈ നടീലുമായി വീണ്ടും കെ.സി.ലക്ഷ്മണൻ രംഗത്തെത്തി. സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചതും മലവെള്ളപ്പാച്ചിലിൽ നശിച്ചതുമായ മുളകളുടെയും മരങ്ങളുടെയും സ്ഥാനത്ത് വീണ്ടും അവ നട്ടുവളർത്താനാണ് ലക്ഷ്മണന്റെ ശ്രമം.
അതേസമയം പച്ചത്തുരുത്ത് സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. പരിസ്ഥിതി പ്രവർത്തകനും പൗരാവകാശ സമിതി അംഗവുമായ ലക്ഷ്മണന്റെ നേതൃത്വത്തിൽ മീൻപറ്റി പുഴയോര സംരക്ഷണ സമിതിയാണ് പച്ചത്തുരുത്തിന്റെ സംരക്ഷണത്തിനായി രംഗത്തുള്ളത്.
എന്നാൽ സമിതിയുടെ നേതൃത്വത്തിൽ നട്ടുവളർത്തുന്ന മുളകളും മരങ്ങളും മറ്റും വെട്ടി നശിപ്പിക്കുന്നതും ഇതിനെതിരെ സ്ഥാപിക്കുന്ന മുന്നറിയിപ്പ് ബോർഡ് സാമൂഹിക വിരുദ്ധർ എടുത്തുകൊണ്ടു പോകുന്നതും പതിവാണെന്ന് ലക്ഷ്മണൻ പറഞ്ഞു.
ഇത് ചെയ്യുന്നവരെ കണ്ടുപിടിക്കാനോ അവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനോ പഞ്ചായത്ത് അധികൃതർക്ക് കഴിയുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

