പാവന്നൂർമൊട്ട ∙ സുരക്ഷാ ക്രമീകരണങ്ങളും അപകട
സൂചനാ മുന്നറിയിപ്പുമില്ലാത്ത കൊടും വളവുകളിൽ അപകടങ്ങൾ പതിവാകുന്നു. മയ്യിൽ–ഇരിക്കൂർ റോഡിലെ പാവന്നൂർമൊട്ടയ്ക്കു സമീപമാണ് അപകടമേഖലയാകുന്നത്.
ചെങ്കുത്തായ ഇറക്കത്തോടു കൂടിയ റോഡിൽ നാല് കൊടും വളവുകളുണ്ട്.
അഞ്ചുവർഷം മുൻപ് റോഡ് മെക്കാഡം ടാറിങ് നടത്തി റോഡ് വികസിപ്പിച്ചപ്പോൾ ചില ഭാഗങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന ഭാഗങ്ങളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കിയില്ല. റോഡരികിലെ കൊടുംതാഴ്ചയിലേക്ക് വാഹനങ്ങൾ പതിക്കാതിരിക്കാൻ ഏതാനും ഭാഗങ്ങളിൽ ഇരുമ്പ് പട്ട
ഉപയോഗിച്ച് വേലി നിർമിച്ചിരുന്നു.
എന്നാൽ വാഹനങ്ങൾ ഇടിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വേലി തകർന്നു. സമീപത്തായി റിഫ്ലക്ടർ ഘടിപ്പിച്ച ചെറിയ തൂണുകളും സ്ഥാപിച്ചിരുന്നു.
അവ സാമൂഹികവിരുദ്ധരും തകർത്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതായി. ഇതോടെ പാവന്നൂർമൊട്ട
ഭാഗത്തുനിന്നു അതിവേഗം കുന്നിറങ്ങിപ്പോകുന്ന വാഹനങ്ങളും ഇരിക്കൂർ ഭാഗത്തുനിന്നു കുന്നുകയറിപ്പോകുന്ന വാഹനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.
കൊടും വളവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും അപകടസൂചന മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാൻ അധികൃതർ അടിയന്തരമായി തയാറാകണം. ഏറെ ഭീതിയോടെയാണ് ഇതുവഴി വാഹനയാത്രക്കാർ കടന്നുപോകുന്നത്.
ബിജു ചൂളിയാട്.
(ഡ്രൈവർ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

