മാഹി ∙ മാഹി മേഖലയിൽ പെട്രോൾ പമ്പുകളുടെ അപ്രതീക്ഷിത വർധനയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ അറിയിച്ചു. നിലവിൽ 25 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
നാലെണ്ണത്തിന് എൻഒസി നൽകിയിട്ടുണ്ട്. 42 പുതിയ പമ്പുകൾ കൂടി വിവിധ എണ്ണക്കമ്പനികൾ വഴി അനുമതി തേടുകയും, നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ ആണെന്നും നേതാക്കൾ പറഞ്ഞു.
2005ൽ മാഹിയിൽ പുതിയ ഇന്ധന പമ്പുകൾ അനുവദിക്കരുത് എന്ന് സർക്കാർ തീരുമാനം എടുത്തിരുന്നു.
മാഹി ബൈപാസ് തുടങ്ങിയ ശേഷം സുരക്ഷാ നടപടിക്രമം ലംഘിച്ച് വീണ്ടും നിയന്ത്രണം ഇല്ലാതെ പമ്പുകൾക്ക് അനുമതി നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് സെക്രട്ടറി ഇ.കെ.റഫീക്ക് ആരോപിച്ചു. പമ്പുകൾ തമ്മിലുള്ള കുറഞ്ഞ ദൂരം പാലിക്കുന്നില്ല.
നിലവിലുള്ള പമ്പുകളിലും സുരക്ഷാ പരിശോധന നടത്തണം. ഒരു ലൈസൻസിൽ രണ്ടു പമ്പുകൾ പ്രവർത്തിക്കാൻ അനുമതി നൽകരുത് തുടങ്ങിയ പ്രശ്നങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും വകുപ്പ് മന്ത്രിമാർക്കും ഗവർണർക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയിൽ വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ നിയമപരമായ എല്ലാ വഴികളും ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ചാലക്കര പുരുഷു, കോഓർഡിനേറ്റർ ടി.എം.സുധാകരൻ, സോമൻ ആനന്ദ്, ജസീമ മുസ്തഫ, രതി ചെറുകല്ലായി തുടങ്ങിയവർ വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

