വെള്ളോറ∙ നായാട്ടിനുപോയ യുവാവ് റബർതോട്ടത്തിൽ വെടിയേറ്റുമരിച്ച സംഭവം കോയിപ്ര പ്രദേശത്തിന് ഞെട്ടലായി. ഇന്നലെ പുലർച്ചെയാണ് വെള്ളോറ യുപി സ്കൂളിനു സമീപം റബർതോട്ടത്തിലെ നീർച്ചാലിൽ ഏടക്കോം സ്വദേശിയായ ഷിജോ വെടിയേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
നായാട്ടിനു നാടൻതോക്കുമായി എത്തിയതായിരുന്നു ഇരുവരും.
അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക പരിശോധനയിൽ പൊലീസിനു സൂചന ലഭിച്ചത്. ഷിജോയുടെ ശരീരത്തിന്റെ താഴെ നിന്നും മുകളിലേക്കാണ് വെടിയുണ്ട
കയറിയത്. അപകട വാർത്തയറിഞ്ഞു നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി.
പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവസ്ഥലത്തു നിന്നു നാടൻതോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

