വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ കോലാച്ചിക്കുണ്ട്, പൂവ്വത്തുംകാട് ട്രാൻസ്ഫോമർ പരിധി: 8.00 – 5.00. ∙ മയ്യിൽ വേളം വായനശാല, പെരുവങ്ങൂർ, പെരുവങ്ങൂർ ക്ലസ്റ്റർ എന്നീ ട്രാൻസ്ഫോമർ പരിധി 9.00–3.00.
∙ നെല്ലിക്കപാലം, കണ്ണോത്തുമുക്ക്, തയ്യിലെ വളപ്പ് 8.30–3.00. ∙ ഏച്ചൂർ മായൻമുക്ക് 8.00–10.00.
∙ അയ്യപ്പൻമല, അയ്യപ്പൻമല ടവർ പുലിദൈവം കാവ് 9.00– 3.00.
അങ്കണവാടി ഹെൽപർ നിയമനം
കണ്ണൂർ സൗത്ത് ബസാർ അങ്കണവാടിയിൽ ഹെൽപറെ നിയമിക്കുന്നു. 20ന് മുൻപ് അപേക്ഷ ലഭിക്കണം.
അപേക്ഷാഫോമിന്റെ മാതൃക കണ്ണൂർ അർബൻ ഐസിഡിഎസ് കാര്യാലയത്തിൽ ലഭിക്കും. 0497 2708150
ബിരുദ സീറ്റൊഴിവ്
ചെണ്ടയാട് ∙ മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബാച്ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവ്.
19 വരെ അപേക്ഷിക്കാം. 9747533306.
സീറ്റൊഴിവ്
ധർമടം∙ ഗവ.ബ്രണ്ണൻ കോളജിൽ 4 വർഷ ബിരുദ പ്രോഗ്രാമിൽ ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
നിലവിലുള്ള സ്പോട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി ചേരാനാഗ്രഹിക്കുന്നവരുമായ വിദ്യാർഥികൾ 19ന് 11ന് കോളജ് ഓഫിസിൽ ഹാജരാവണം. ∙പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബി കോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ ഓപ്പറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.
8547005048.
ഓവർസീയർ നിയമനം
∙നാറാത്ത് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറെ നിയമിക്കുന്നതിന് 25ന് രാവിലെ 12ന് പഞ്ചായത്ത് ഹാളിൽ ഇന്റർവ്യൂ നടത്തും.
ഗേറ്റ്അടച്ചിടും
∙ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്- കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്- ബീച്ച് (ബീച്ച് ഗേറ്റ്) നാളെ രാവിലെ 8 മുതൽ 20ന് രാത്രി 11വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ കാര്യാലയം അറിയിച്ചു.
എൻജിനീയർ നിയമനം
∙നാറാത്ത് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നതിന് 25ന് രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും.
ഫീൽഡ് വർക്കർ ഒഴിവ്
∙കേരള സ്റ്റേറ്റ് ഏയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലെ സുരക്ഷാ പദ്ധതിയിൽ ഫീൽഡ് വർക്കർ ഒഴിവ്. 20ന് രാവിലെ 10.30ന് സൗത്ത് ബസാറിലെ ചോല സുരക്ഷ ഓഫിസിൽ എത്തണം. 97445 10930.
സ്പോട്ട് അഡ്മിഷൻ
∙കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ ഒരുവർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നു.
9400096100
അപേക്ഷ ക്ഷണിച്ചു
∙ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ലീഗൽ കം പ്രബേഷൻ ഓഫിസർ, സോഷ്യൽ വർക്കർ തസ്തികയിൽ നിയമനം. 26ന് രാവിലെ 10.30ന് അഭിമുഖം. 99464 13222
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]