പയ്യന്നൂർ ∙ ജീവിത പ്രയാസങ്ങൾക്കിടയിലും ഓട്ടോറിക്ഷയിൽനിന്ന് കിട്ടിയ 3 ലക്ഷം രൂപ ഉടമയെ ഏൽപിച്ച് ടൗണിലെ ഓട്ടോ ഡ്രൈവർ എം.സന്തോഷ് . ലോൺ കുടിശികയുടെ അദാലത്തിൽ പങ്കെടുക്കാൻ ഓട്ടോറിക്ഷയുമായി കണ്ണൂരിലേക്ക് പോകവെയാണ് ഏച്ചിലാംവയലിൽ വച്ച് ഖാലിദ് എന്നയാൾ സന്തോഷിന്റെ ഓട്ടോറിക്ഷയിൽ കയറുന്നത്.
3 ലക്ഷം രൂപ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്ന് വച്ച് ഖാലിദ് പെരുമ്പ കെഎസ്ആർടിസിക്ക് മുന്നിൽ ഇറങ്ങി. ബാഗ് എടുക്കാത്ത വിവരം അൽപം കഴിഞ്ഞാണ് ഖാലിദ് ഓർത്തത്.
ഓട്ടോഡ്രൈവർമാരോടു വിവരം പറഞ്ഞു. അപ്പോൾ തന്നെ അവർ വാട്സാപ് ഗ്രൂപ്പ് വഴി മെസേജ് ഓട്ടോഡ്രൈവർമാർക്കിടയിൽ പ്രചരിപ്പിച്ചു.
അദാലത്ത് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് സന്തോഷ് വാട്സാപ് നോക്കുന്നത്.
സന്ദേശത്തിൽ പറയുന്നയാൾ തന്റെ ഓട്ടോയിലാണല്ലോ കയറിയതെന്ന് തിരിച്ചറിഞ്ഞ സന്തോഷ് ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ ബാഗ് കിട്ടി. ആ സമയത്ത് തന്നെ വിവരം ഗ്രൂപ്പിൽ അറിയിച്ചു.
പയ്യന്നൂരിൽ തിരിച്ചെത്തിയ ശേഷം യൂണിയൻ നേതാക്കളുടെ സാന്നിധ്യത്തിൽ സന്തോഷ് പണമടങ്ങിയ ബാഗ് ഉടമയെ ഏൽപിച്ചു. നേരത്തെ ഓട്ടോറിക്ഷയിൽ നിന്ന് 5 പവൻ സ്വർണാഭരണം കളഞ്ഞ് കിട്ടിയപ്പോൾ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് പ്രശംസ പിടിച്ചു പറ്റിയ ഓട്ടോ ഡ്രൈവറാണ് സന്തോഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

