അഞ്ചരക്കണ്ടി ∙ പ്രതീക്ഷയും ആശങ്കയുമുയർത്തി പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം. വ്യാഴാഴ്ച ഷട്ടർ തുറന്ന് 24 മണിക്കൂറിനകം അഞ്ചരക്കണ്ടി മേഖലയിൽ വെള്ളമെത്തിക്കാൻ സാധിച്ചത് ജലസേചന വകുപ്പിനു വലിയ നേട്ടമാണ്. മെയിൻ കനാൽ വഴിയുള്ള ജല വിതരണത്തിനു പുറമേ എടക്കാട് ബ്രാഞ്ച് കനാലിലും വെള്ളം എത്തിയത് കർഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.അതേസമയം കനാൽ നവീകരണത്തിലെ അപാകത കാരണം ചോർച്ച അനുഭവപ്പെടുന്നതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് കാരണം.
കനാലിനു താഴെയുള്ള പ്രദേശങ്ങളിൽ കിണറ്റിൽ ഇപ്പോൾ തന്നെ വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. കുഴിമ്പാലോടുമെട്ട, അഞ്ചരക്കണ്ടി, കീഴല്ലൂർ ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്താൻ തുടങ്ങി. വരും ദിവസങ്ങളിൽ വെള്ളം ശക്തമായി ഒഴുകുന്നതോടെ വീടിനകത്തുവരെ വെള്ളം കയറുന്ന സ്ഥിതി ഉണ്ടാകുമെന്ന് വീട്ടുകാർ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

