കണ്ണാടിപ്പറമ്പ് ∙ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പുലൂപ്പിക്കടവിലും പരിസരങ്ങളിലും തെരുവുനായ്ക്കൾ ജനജീവിതത്തിനു ഭീഷണിയാകുന്നു. തെരുവുനായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്കു കുറുകെ ചാടി തെന്നി വീണുണ്ടായ അപകടത്തെ തുടർന്ന് ചേലേരി സ്വദേശിയായ ബസ് ഡ്രൈവർ മരിച്ചത് ഒരുമാസം മുൻപാണ്.
കൂടാതെ ഒട്ടേറെ അപകടങ്ങളും നായ്ക്കൾ കുറുകെ ചാടി ഇവിടെ നടന്നിട്ടുണ്ട്.
തെരുവുനായ ശല്യത്തിനു പരിഹാരം സ്വീകരിക്കാൻ അധികൃതർ കാണിക്കുന്ന ഉദാസീനത നാട്ടുകാരുടെയും വിനോദസഞ്ചാര കേന്ദങ്ങളിൽ എത്തുന്നവരുടെയും പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പരിസര പ്രദേശങ്ങളിലുള്ളവരെ നായ്ക്കൾ ആക്രമിക്കുന്നത് പതിവായി തീരുകയാണ്. പുലൂപ്പി ജുമസ്ജിദിനു സമീപത്തെ ഇടച്ചേരിയൻ വീട്ടിൽ ജസീന്ത (65), സമീപത്തെ മൂന്നു വയസ്സുകാരി ഹൈറ എന്നിവരെ വീട്ടുമുറ്റത്തുവച്ച് തെരുവുനായ ആക്രമിച്ചത് 2 ദിവസം മുൻപാണ്.
റോഡിലൂടെ അലഞ്ഞുതിരിയുന്ന നായ്ക്കൾ പ്രഭാത സഞ്ചാരം നടത്തുന്നവർക്കും ഭീഷണിയാണ്.
കൂട്ടമായുള്ള പത്തിലേറെ നായ്ക്കൾ പുലൂപ്പിയിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിരം കാഴ്ചകളിൽ ഒന്നാണെന്നു നാട്ടുകാർ പറയുന്നു. പുലൂപ്പി പാലത്തിനു സമീപം കണ്ണൂർ കോർപറേഷൻ ഭാഗത്ത് പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നതു വ്യാപകമാണ്.
ഇതാണ് നായശല്യത്തിനു കാരണമെന്നു നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നതു കണ്ടെത്താൻ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും തെരുവുനായ്ക്കളെ പിടികൂടുന്നതിനു മതിയായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

