
പിണറായി ∙ കുടിക്കാൻ ശുദ്ധജലവും ഉപയോഗത്തിനു ശുചിമുറിയുമില്ലാതെ ദുരിതത്താലിയ കൃഷിഭവൻ ജീവനക്കാർ. പേരിനൊരു ശുചിമുറിയുണ്ടെങ്കിലും ഉപയോഗശൂന്യമാണ്.
വനിതാ ജീവനക്കാരടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്. കിണർ കാടുമൂടിയതിനാൽ ഉപയോഗിക്കാനാവില്ല.
5 വനിതാ ജീവനക്കാരാണ് ഇവിടെ ജോലിയിലുള്ളത്.
വർഷങ്ങളായി ശുചിമുറി സൗകര്യത്തിനും ശുദ്ധജലത്തിനുമായി അടുത്ത വീടുകളെയാണ് ജീവനക്കാർ ആശ്രയിക്കുന്നത്. അടുത്തവീട്ടിൽനിന്ന് ശുചിമുറി ഉപയോഗിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ജീവനക്കാർ വിഷമത്തിലുമായി. കൃഷിഭവന്റെ ചുറ്റുമതിലും തകർന്ന നിലയിലാണ്.
പഞ്ചായത്തിന്റെ പൊതുശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും തുറന്നിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]