
കണിച്ചാർ ∙ പാചകവാതക സിലിണ്ടറുമായി പോയ ലോറി മറിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി.
എച്ച്പി പാചകവാതക സിലിണ്ടർ വിതരണത്തിനു കൊണ്ടുപോകുമ്പോളാണ് അപകടം. സുരക്ഷാഭിത്തി ഇല്ലാത്തതും വീതികുറഞ്ഞതുമായ റോഡിൽ ലോറി അടുത്തുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു.
നിറച്ച സിലിണ്ടറുകളും ഉണ്ടായിരുന്നു.
പ്രദേശവാസികളായ ജിബിൻ ജെയ്സൺ, ജിജീഷ് നെടുംപുറം, മാത്യു തൂമ്പുങ്കൽ, ബിജു തയ്യിൽ, മോഹനൻ പാലപ്പള്ളിൽ, മനു പാമ്പലായം, രതീഷ് തുടങ്ങിയവർ പെട്ടെന്നുതന്നെ മറിഞ്ഞ വാഹനത്തിൽനിന്ന് സിലിണ്ടറുകൾ എടുത്തുമാറ്റി. അപകടത്തെത്തുടർന്ന് വൈദ്യുതത്തൂൺ തകർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]