
ഇരിട്ടി ∙ നഗരത്തിലെ ബാഗ് കടയിൽ പട്ടാപ്പകൽ കുരങ്ങൻ കയറി. ബാഗുകൾ വലിച്ചെറിഞ്ഞു.
പഴയ ബസ് സ്റ്റാൻഡിലെ ബാഗ് വേൾഡിലാണ് കഴിഞ്ഞ ദിവസം പകൽ കുരങ്ങൻ പാഞ്ഞുകയറിയത്. മുകളിലെ റാക്കിലെ ഒഴിവ് സ്ഥലത്ത് സ്ഥാനം പിടിച്ച കുരങ്ങൻ അടുക്കിവച്ച ബാഗുകൾ വലിച്ചുതാഴെയിട്ടു.
അൽപ സമയത്തിനു ശേഷം ‘സീബ്രാ ലൈൻ വഴി’ സംസ്ഥാനാന്തര പാത കുറുകെ കടന്നു സമീപത്തെ മരത്തിൽ കയറി. ഇടതടവില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന സമയത്താണ് നഗരത്തിലെ കുരങ്ങ് വിളയാട്ടം.
നാശനഷ്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നു കടയുടമ പറഞ്ഞു. സമീപത്തെ പഴം – പച്ചക്കറി കടയിൽ ഭക്ഷണ സാധനങ്ങൾ തേടി എത്തിയതാണെന്നാണ് സംശയം.
ബാഗ് കടയിലെ കുരങ്ങന്റെ പ്രകടനം ഉടമ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതു സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]