
കണ്ണൂർ ജില്ലയിൽ ഇന്ന് (16-06-2025); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് : ചീമേനി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മാത്സ് ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ, കൊമേഴ്സ് ജൂനിയർ, സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് 2 മണിക്ക് സ്കൂൾ ഓഫിസിൽ.
യോഗ പരിശീലനം
കണ്ണൂർ ∙ രാജ്യാന്തര യോഗാദിനത്തോട് അനുബന്ധിച്ചു മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും കാൻസർ വിമുക്തരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഫോർ കാൻസർ കെയറിന്റെയും നേതൃത്വത്തിൽ 21നു രാവിലെ 10നു പുതിയ യോഗ ബാച്ചിനു തുടക്കം കുറിക്കുന്നു. 20 വർഷമായി കാൻസർ രോഗവിമുക്തിക്കായി യോഗ പരിശീലനം നൽകുന്നുണ്ട്.
ഡോ.ടി.വി.പത്മനാഭൻ, ടി.കെ.ദീപ്തി എന്നിവരാണു പരിശീലനത്തിനു നേതൃത്വം നൽകുന്നത്. പുതിയ ബാച്ചിൽ പങ്കെടുക്കുന്നവർ 19ന് 4നു മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ – 2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്നീ നമ്പറുകളിലോ വിളിച്ചു റജിസ്റ്റർ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
ഇരിട്ടി∙ കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഇരിട്ടി പുതിയ ബസ്റ്റാഡിനകത്തുള്ള സ്കിൽ സെന്ററിൽ പിഎസ്സി അംഗീകൃത ഹ്രസ്വകാല കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ ഇംഗ്ലിഷ് ആൻഡ് മലയാളം, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി, ഗ്രാഫിക് ഡിസൈനിങ് ആൻഡ് ഡിടിപി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ.
9495023750.
കൂത്തുപറമ്പ് ∙ നിർമലഗിരി കോളജിൽ(ഓട്ടോണമസ്) എംഎസ്സി ഫിസിക്സ്, കെമിസ്ട്രി, സുവോളജി, എംഎ ഇക്കണോമിക്സ് എന്നീ പിജി പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ്സി / എസ്ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിദ്യാർഥികൾ 17, 18 തീയതികളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
7902200068.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]