കണ്ണൂർ ∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പോളിങ് ബൂത്തുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകൾ വിതരണം ചെയ്തത് 45 ലക്ഷം രൂപയുടെ ഭക്ഷണം. സിഡിഎസുകളുടെയും അവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ യൂണിറ്റുകളും ചേർന്നാണ് ഭക്ഷ്യ സ്റ്റാൾ ഒരുക്കിയത്.
രണ്ട് ദിവസത്തെ ഭക്ഷണ വിതരണത്തിലൂടെയാണ് ഈ നേട്ടം.
ഹരിതചട്ടം പാലിച്ചുള്ള രീതിയിലാണ് മെനുവും വിതരണ ക്രമവും സിഡിഎസ് തലത്തിൽ ക്രമീകരിച്ചത്. ഓരോ ബൂത്തിലേക്കും ഭക്ഷണം എത്തിക്കുന്ന ഉത്തരവാദിത്തം അതത് സിഡിഎസുകൾക്കാണ് നൽകിയത്.
പയ്യന്നൂർ കോളജിലെ പോളിങ് സ്റ്റേഷനിൽ ഒരുക്കിയ ഫുഡ് കോർട്ട് കലക്ടർ അരുൺ കെ.വിജയൻ, അസിസ്റ്റന്റ് കലക്ടർ എഹ്തദേ മുഫസിർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.വി.ജയൻ എന്നിവർ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

