ചെമ്പേരി∙ മലയോര മേഖലയെ ഇളക്കി മറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്ര. രാവിലെ തോമാപുരത്തു നിന്ന് തുടങ്ങി വൈകിട്ട് ഉളിക്കലിൽ സമാപിച്ചു. തോമാപുരത്തിനു ശേഷം മേരിഗിരിയിലായിരുന്നു 2ാം സ്വീകരണം.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജാഥ ചെമ്പേരിയിൽ എത്തിയത്. കൊടുംചൂടിലും നൂറുകണക്കിനു പ്രവർത്തകർ ജാഥയെ സ്വീകരിക്കാനായി ടൗണിൽ ഉണ്ടായിരുന്നു. ചെമ്പേരി ടൗണിൽ നൽകിയ സ്വീകരണ സമ്മേളനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ബിജു മണ്ഡപത്തിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, ചെമ്പേരി ഫൊറോനാ ഡയറക്ടർ ഫാ. പോൾ വള്ളോപ്പള്ളി, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ജാഥാ ക്യാപ്റ്റൻ പ്രഫ.
രാജീവ് കൊച്ചുപറമ്പിൽ, ചെമ്പൻതൊട്ടി ഫൊറോനാ വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, പൈസക്കരി ഫൊറോനാ വികാരി ഫാ.
നോബിൾ ഓണംകുളം, ഫാ. ജെയ്സൻ വാഴകാട്ട്, ഫാ.ജോബി ചെരുവിൽ, ബെന്നി ചേരിക്കാത്തടം,ജോസഫ് മാത്യു കൈതമറ്റം, ഷാജു വടക്കേൽ എന്നിവർ പ്രസംഗിച്ചു.
ചില സമുദായ സംഘടനകൾക്ക് അവർ മാത്രം വളർന്നാൽ മതിയെന്ന ചിന്ത: മാർ പാംപ്ലാനി
പേരാവൂർ ∙ മറ്റു സമുദായങ്ങളെക്കൂടി സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്കാ കോൺഗ്രസിനെന്നും എന്നാൽ, ചില സമുദായ സംഘടനകളുടെ നിലപാട് ആ രീതിയിലല്ലെന്നും തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ആരുടെ ചോര കുടിച്ചിട്ടാണെങ്കിലും തങ്ങൾ മാത്രം വളർന്നാൽ മതിയെന്നു കരുതുന്ന ചില സമുദായ സംഘടനകളും നേതാക്കളുമുണ്ട്. വിമോചനസമരം കാണിച്ച് ഞങ്ങളെ പേടിപ്പിക്കേണ്ടെന്ന് ഈയിടെ ഒരു മന്ത്രി പറഞ്ഞു.
വിമോചനസമരത്തിന്റെ ഓർമ ഇന്നും അവരെ ഭയപ്പെടുത്തുന്നെങ്കിൽ അതിനു കാരണം കുടിയേറ്റ കർഷകജനതയുടെ കരുത്താണ്.
കർഷകരുടെ പറമ്പിൽ കയറുന്ന കാട്ടുപന്നിയെ സ്വന്തം വളർത്തുപന്നിയായി കരുതി കൈകാര്യം ചെയ്യണമെന്ന് മുൻപൊരിക്കൽ പറഞ്ഞു. ഒരു ഡിഎഫ്ഒയും വൈൽഡ്ലൈഫ് വാർഡനും വിളിച്ചു ഭീഷണിപ്പെടുത്തി. ഇനി അങ്ങനെ പ്രസംഗിച്ചാൽ കേസെടുക്കാൻ നിർബന്ധിതരാകുമെന്ന് പറഞ്ഞു.
സർ സിപി പേടിപ്പിച്ചിട്ട് പേടിക്കാത്തവരാണ് ഇവിടത്തെ കത്തോലിക്കാ കോൺഗ്രസ്; പിന്നെയാണ് ഒരു ഡിഎഫ്ഒ.വയനാട് – കരിന്തളം വൈദ്യുതലൈൻ കേന്ദ്ര പദ്ധതിയാണ്. ആരെതിർത്താലും നടപ്പാക്കുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. കർഷകനുകൂടി സ്വീകാര്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ ഒരു ഉദ്യോഗസ്ഥനെയും പറമ്പിൽ കാലുകുത്താൻ അനുവദിക്കില്ല – മാർ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് അവകാശസംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപതാതല പര്യടനത്തിന്റെ സമാപനസമ്മേളനം പേരാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

