കണ്ണൂർ∙ പിണറായി സർക്കാർ ദൈവവിശ്വാസത്തെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എംപി. കെ.മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്കു ടൗൺ സ്ക്വയറിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലെ സ്വർണവും പണവും വരെ അപഹരിക്കുന്നു. ഇതു പുതിയ കഥയാണ്.
ഈ കഥ ആവർത്തിക്കാൻ ഇവരെ അനുവദിക്കരുത്– കെ.സുധാകരൻ പറഞ്ഞു. മോഷണത്തിൽ സംവരണമില്ലെന്നും കട്ടത് ആരായാലും പിടിക്കപ്പെടണമെന്നും കെ.മുരളീധരൻ പറഞ്ഞു.
വാസവൻ ഈഴവനായതിനാലാണ് ആരോപണമുന്നയിക്കുന്നതെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടത് എങ്ങനെയെന്നു കണ്ടെത്തണം.
ഇക്കാര്യത്തിൽ വാസവനായാലും പ്രശാന്തായാലും വിട്ടുവീഴ്ചയില്ല.
വരുന്ന തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു പയ്യന്നൂരിലെ ജ്യോത്സ്യൻ പറഞ്ഞത് അനുസരിച്ചാണ് സർക്കാർ ആഗോള അയ്യപ്പ സംഗമം നടത്തിയത്. ഈ സംഗമം വിശ്വാസികൾ തള്ളിക്കളഞ്ഞു.
എട്ടുനിലയിൽ പൊട്ടി. ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ട
വിഷയം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ശബരിമല സ്വർണക്കടത്ത് വിഷയത്തിൽ ബിജെപി ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന സമരമാണ് നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
ജാഥാ വൈസ് ക്യാപ്റ്റൻ ടി. സിദ്ദീഖ് എംഎൽഎ, ജാഥാ മാനേജർ പി.എം.നിയാസ്, ജാഥാംഗങ്ങളായ ബാലകൃഷ്ണൻ പെരിയ, ദിനേശ് പെരുമണ്ണ, ഡിസിസി വൈസ് പ്രസിഡന്റ് വി.വി.പുരുഷോത്തമൻ, സോണി സെബാസ്റ്റ്യൻ, പി.ടി.മാത്യു, വി.എ.നാരായണൻ, സജീവ് മാറോളി, ടി.ഒ.മോഹനൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, സുമ ബാലകൃഷ്ണൻ, ഷമാ മുഹമ്മദ്, എ.ഡി.മുസ്തഫ, കെ.പ്രമോദ്, ഷീജ മഠത്തിൽ, റിജിൽ മാക്കുറ്റി, സിഎംപി പൊളിറ്റ് ബ്യൂറോ അംഗം സി.എ.അജീർ എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്ത ജാഥ 18നു ചെങ്ങന്നൂരിൽ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]