തലശ്ശേരി∙ ജില്ലയിലെ വിവിധ കോടതികളിൽ നടന്ന നാഷനൽ ലോക് അദാലത്തിൽ 405 കേസുകൾ തീർപ്പാക്കി. വിവിധ കോടതികളിൽ നിലവിലുള്ളതും അല്ലാത്തതുമായ 557 കേസുകളാണ് പരിഗണിച്ചത്. മോട്ടർവാഹന നഷ്ടപരിഹാര കേസുകൾ, ഇലക്ട്രിസിറ്റി, ബിഎസ്എൻഎൽ, റവന്യു, ആർടിഒ എന്നിവയുമായി ബന്ധപ്പെട്ട
കേസുകൾ, കുടുംബ കോടതി, സിവിൽ കേസുകൾ, പെറ്റി കേസുകൾ എന്നിവയാണ് പരിഗണനയ്ക്കു വന്നത്.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഇന്നലെയാണ് അദാലത്ത് സംഘടിപ്പിച്ചത്.
വിവിധ കേസുകളിൽ നഷ്ടപരിഹാരമായി 5.44 കോടി രൂപ രൂപ കക്ഷികൾക്ക് നൽകാൻ ധാരണയായി. വിവിധ മജിസ്ട്രേട്ട് കോടതികളിലുള്ള 775 പെറ്റിക്കേസുകൾ തീർപ്പാക്കുകയും 24.35 ലക്ഷം രൂപ കക്ഷികളിൽ നിന്ന് പിഴയായി ഈടാക്കുകയും ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുമായ കെ.ടി നിസാർ അഹമ്മദ്, തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപഴ്സനും എംഎസിടി ജഡ്ജിയുമായ ടി.കെ. നിർമല,
കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും കുടുംബക്കോടതി ജഡ്ജിയുമായ ആർ.എൽ ബൈജു, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ഫാസ്റ്റ്ട്രാക്ക് സ്പെഷൽ ജഡ്ജിയുമായ ആർ.
രാജേഷ്, അഡീ. ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ് തോമസ്, കുടുംബ കോടതി ജഡ്ജി വി.
ശ്രീജ, അഡീ. ജില്ലാ ജഡ്ജി ജെ.വിമൽ, മുൻസിഫ് സി.എ.
ദിവ്യ, ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജിയുമായ പി. മഞ്ജു എന്നിവർ വിവിധ കോടതികളിൽ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]