
ദേശീയപാതയിലെ മണ്ണിടിച്ചിൽ: വൈദ്യുത ലൈനുകളും അപകടഭീഷണിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കണികുന്നിൽ മണ്ണിടിച്ചിൽ മൂലം വൈദ്യുത ലൈനുകളും അപകടഭീഷണിയിൽ. കണികുന്നിലെ കുന്ന് തുരന്നാണ് ഇവിടെ കീഴാറ്റൂർ ബൈപാസ് കടന്നുപോകുന്നത്. നിർമാണത്തിന്റെ വിവിധഘട്ടങ്ങളിൽ തന്നെ ഇവിടെ മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായിരുന്നു. ഏറെക്കാലം നിർത്തിവച്ച പ്രവൃത്തി വീണ്ടും തുടങ്ങിയപ്പോഴാണു വൈദ്യുത ലൈനുകളും ഭീഷണിയിലായിരിക്കുന്നത്.
ഇതിനു സമീപത്തുള്ള വീടുകളുടെ അപകടഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. തളിപ്പറമ്പ് – പട്ടുവം റോഡിനു കുറുകെ പ്രവൃത്തി നടക്കുന്ന സ്ഥലത്തും മണ്ണിടിച്ചിൽ തുടരുകയാണ്. ചെറുവത്തൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങളിൽ സിമന്റ് പ്ലാസ്റ്ററിങ് നടത്തുന്നതിനു പകരം കോൺക്രീറ്റ് ചെയ്തു സുരക്ഷ ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.