കണ്ണൂർ ∙ പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച, പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ.നിഷാദിന്റെ പരോൾ വീണ്ടും നീട്ടി.
15 ദിവസത്തേക്ക് കൂടിയാണ് പരോൾ നീട്ടിയത്. നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.
ഒരു മാസം കഴിഞ്ഞ് ഡിസംബർ 26ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പിന്നീട് പരോൾ ഈ മാസം 11 വരെ നീട്ടി.
തുടർന്നാണ് 15 ദിവസത്തേക്ക് കൂടി വീണ്ടും പരോൾ നീട്ടിയത്. ഒരു മാസം ജയിലിൽ കിടന്നപ്പോൾ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു.
അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് സർക്കാരിനെ സമീപിച്ചത്.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഡിസംബർ 26നാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചത്.
ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതർ അറിയിച്ചത്.
ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ഇടപെട്ട് മൂന്നാമതും പരോൾ നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്നാണ് സിപിഎം സ്ഥാനാർഥിയായി നിഷാദ് മത്സരിച്ച് വിജയിച്ചത്.
സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ജയിലിലായെങ്കിലും നിഷാദിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
പരോളിലിറങ്ങിയെങ്കിലും സത്യപ്രതിജ്ഞ ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്യാനുള്ള സമയ പരിധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
അതിനാൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

