ഇരിട്ടി∙ അപ്രതീക്ഷിത മഴയിൽ കുടക് ജില്ലയിൽ കാപ്പി, നെല്ല് കർഷകർക്ക് വൻ നഷ്ടം. രണ്ടുവിളകളുടെയും വിളവെടുപ്പ് സീസൺ ആയതിനാൽ ഉണക്കാനിട്ടിരുന്ന നൂറുകണക്കിനു ടൺ കാപ്പിയും നെല്ലും മഴയിൽ നനഞ്ഞു നശിച്ചു.
കൂടുതലും വലിയ തോതിൽ നടത്തുന്ന കൃഷി ആയതിനാൽ മഴ വീഴും മുൻപ് വാരിവച്ചു സൂക്ഷിക്കാനും സാധിച്ചിട്ടില്ല. കൂടുതൽ നഷ്ടം കാപ്പി മേഖലയിലാണ്.
കുടകിൽ 60 – 70 ശതമാനത്തോളം കാപ്പിക്കൃഷിയാണെന്നാണു കണക്ക്.
കഴിഞ്ഞ മാസം പകുതിയോടെ വിളവെടുപ്പ് ആരംഭിച്ചിരുന്നു. ഭൂരിഭാഗവും വലിയ തോട്ടങ്ങൾ ആയതിനാൽ ബാച്ച് ബാച്ചായാണു വിളവെടുപ്പ്.
മഴ വെള്ളം വീണാൽ കാപ്പിക്കുരു കേടാകും. ഗുണനിലവാരത്തെ ബാധിക്കും.
കേരളത്തിനതിരിടുന്ന കുടക് ജില്ലയിലും ചൊവ്വാഴ്ച ദീർഘനേരം നീണ്ട കനത്ത മഴയാണ് പെയ്തത്.
വാരിവയ്ക്കുക പോയിട്ടു കൂട്ടി പ്ലാസ്റ്റിക് ഷീറ്റിടാൻ പോലും കർഷകർക്കും തോട്ടം ഉടമകൾക്കും സാധിച്ചില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഒറ്റദിവസംകൊണ്ടു കാപ്പിക്കൃഷി മേഖലയിൽ മാത്രം ഉണ്ടായി.
വിളവെടുത്ത കാപ്പിക്കുരു ഉണങ്ങിയാൽ മാത്രമേ അടുത്ത് ബാച്ച് പറിക്കാനും കഴിയൂ.
വൈകും തോറും മൂപ്പെത്തി ചെടികളിൽ നിൽക്കുന്ന കാപ്പിക്കുരുവും നഷ്ടപ്പെടും. കുടകിൽ തോട്ടം ഉടമകളായും കൃഷി പാട്ടത്തിനെടുത്തും നിരവധി മലയാളികളും രംഗത്തുണ്ട്. നഷ്ടം മലയാളികളെയും ബാധിച്ചിട്ടുണ്ട്.
ശ്രീമംഗള, കുട്ട, മടിക്കേരി, നെല്ലിഹുദിക്കേരി, സിദ്ധാപുരം മേഖലകളിൽ വ്യാപകമായി കാപ്പിക്കൃഷി ഉണ്ട്. മഴയും മൂടിക്കെട്ടി കാലാവസ്ഥയുടെ തുടർന്നാൽ വൻനാശം കൃഷി മേഖലയ്ക്കുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

