പാപ്പിനിശ്ശേരി ∙ പാചകവാതക സിലിണ്ടറുകളുമായി പോയ പിക്കപ് വാൻ നിയന്ത്രണംവിട്ട് റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി. ഒരുമണിക്കൂറിലേറെ വാഹനം ട്രാക്കിൽ കുടുങ്ങിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 10.15ന് ഇരിണാവ് റോഡ് റെയിൽവേ ലവൽ ക്രോസിലാണ് സംഭവം. കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള ഭാഗത്താണ് വാഹനം കുടുങ്ങിയത്.
പിക്കപ് വാനിന്റെ ഡ്രൈവർ പാപ്പിനിശ്ശേരി സ്വദേശി ഷമീമിനെ കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മംഗളൂരുവിൽനിന്നുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ കടന്നുപോയ ഉടനെയാണ് വാൻ ട്രാക്കിലേക്ക് പാഞ്ഞുകയറിയത്. പാചകവാതക സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. 11.30ന് ക്രെയിൻ എത്തിച്ചു വാഹനം റെയിൽവേ ട്രാക്കിൽ നിന്നു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]