
യുവാവിന്റെ മരണം: മണൽലോറി ഡ്രൈവർ പിടിയിൽ
ഇരിണാവ് ∙ മടക്കര ഇരിണാവ് ഡാമിനു സമീപം യുവാവ് മരിച്ച സംഭവത്തിൽ മണൽലോറി ഡ്രൈവർ പൊലീസ് പിടിയിൽ. മാട്ടൂൽ സൗത്ത് ഫിഷർമാൻ നഗറിലെ ടി.വി.മുഹമ്മദ് റാഷിദിനെ(36) കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11ന് പുലർച്ചെ മടക്കരയിലെ കല്ലേൻ മണിയെയാണ് (48) റോഡരികിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. യുവാവിനെ മണൽലോറി ഇടിച്ചിട്ടതിനു ശേഷം നിർത്താതെ കടന്നുപോവുകയായിരുന്നു.
ഡാമിനു സമീപം നിർത്തിയിട്ട ബസിനരികിൽ ചോര വാർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം പിന്നീട് നാട്ടുകാർ കണ്ടത്.
വാഹനാപകടമാണെന്നും ശരീരത്തിൽ ടയറുകൾ കയറിയിറങ്ങിയതിന്റെ പാടുകളുണ്ടെന്നും പൊലീസും ഫൊറൻസിക് വിദഗ്ധരും അന്നുതന്നെ അറിയിച്ചിരുന്നു. കണ്ണപുരം ഇൻസ്പെക്ടർ പി.ബാബുമോന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്.
അപകടത്തിനു ശേഷം ഒളിപ്പിച്ചുവച്ച ലോറി ഡാമിന് സമീപമുള്ള വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]