മയ്യിൽ ∙ കണ്ണാടിപറമ്പ് പുല്ലൂപ്പി ജുമസ്ജിദിനു സമീപത്തെ ഇടച്ചേരിയൻ വീട്ടിൽ ജസീന്ത (65), സമീപത്തെ മൂന്നു വയസ്സുകാരി ഹൈറ എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ഇരുവരെയും വീട്ടുമുറ്റത്തുവച്ചാണ് അക്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്ലൂപ്പി വിനോദ സഞ്ചാര കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്.
ഭക്ഷണം കഴിക്കുന്നതിനിടെ നായയുടെ കടിയേറ്റു
കണ്ണൂർ ∙ സ്റ്റേഡിയം കോർണറിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ മധ്യവയസ്കനു നായയുടെ കടിയേറ്റു. കാലിനു കടിയേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ, കാൽടെക്സ് പരിസരങ്ങളിൽ തെരുവുനായ ശല്യം വർധിക്കുകയും ഒട്ടേറെപ്പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുമ്പോഴും നടപടിയില്ലാത്തത് എതിർപ്പിനിടയാക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

