പയ്യന്നൂർ ∙ വെള്ളൂർ കൊട്ടണച്ചേരി അടിപ്പാത മുതൽ കണ്ടോത്ത് ജംക്ഷൻ വരെ ദേശീയപാത പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ഓവുചാലിൽ 24 കള്ളക്കുഴികൾ. രണ്ട് കിലോമീറ്റർ റോഡിലെ ഓവുചാൽ പൂർണമായും ബന്ധിപ്പിക്കാതെ 24 ഭാഗങ്ങളായി നിൽക്കുകയാണ്.
പല സ്ഥലങ്ങളിലും ട്രാൻസ്ഫോമറുകളും വൈദ്യുതി തൂണും മാറ്റിവയ്ക്കാൻ കഴിയാത്തതാണ് ഓവുചാൽ പൂർത്തിയാക്കാൻ തടസ്സമായി നിൽക്കുന്നത്.
ഇവ ഇപ്പോൾ ഓവുചാലിനു നടുവിലാണ് ഉള്ളത്. അവ മാറ്റി വയ്ക്കാൻ സ്ഥലമില്ല. സ്ഥലം ഏറ്റെടുക്കുമ്പോൾ ഈ ഭാഗത്ത് ട്രാൻസ്ഫോമറും വൈദ്യുതി തൂണുകളും മാറ്റി വയ്ക്കാൻ സ്ഥലം കണ്ടെത്തിയില്ല.
ഇനി ഇവ മാറ്റിവയ്ക്കണമെങ്കിൽ സ്വകാര്യ വ്യക്തികൾ കനിയണം. ട്രാൻസ്ഫോമറുകൾ സ്വന്തം വീട്ടുപറമ്പിൽ കയറ്റി വയ്ക്കാൻ ആരും തയാറാവില്ല.
ചില ഭാഗങ്ങളിൽ റോഡിന് ഇരുവശത്തെയും ഓവുചാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ആറ് വരി പാതയുടെ അടിയിലൂടെയുള്ള ഓവുചാൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ രൂപപ്പെട്ട
കുഴികളാണ്.കൊട്ടണച്ചേരി, വെള്ളൂർ ബാങ്ക് അടിപ്പാതകൾക്ക് മുന്നിൽ ഓവുചാൽ പൂർത്തിയാക്കാൻ കഴിയാത്തതും കുഴികൾ പൂർത്തിയാക്കാൻ കഴിയാതായിട്ടുണ്ട്. ഇത്തരം കുഴികൾക്ക് ചുറ്റും കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇവ തിരിച്ചറിയാതെ വാഹനങ്ങൾ ഇതിൽ തട്ടി അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

