കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം പാടില്ല
കൈത്തറി കോൺക്ലേവ് 16ന്
കൈത്തറി മേഖലയിലെ പ്രതിസന്ധികൾ, വികസന സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്ന ‘കൈത്തറി കോൺക്ലേവ്’ 16ന് രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
വൊളന്റിയർ നിയമനം
കേരള ജല അതോറിറ്റിയുടെ ജില്ലയിലെ ജല പരിശോധനാ ലാബുകളിലെ ജെജെഎം വൊളന്റിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. 15ന് രാവിലെ 11ന് ജല അതോറിറ്റി ജില്ലാ ലാബിൽ അഭിമുഖം.
8547638574
പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
കണ്ണൂർ സയൻസ് പാർക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. ഏഴാംക്ലാസ് പാസായ 18നും 41 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
21ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫിസിൽ അഭിമുഖം. 0497 2700205.
ഇഗ്നോ കോഴ്സുകൾ
കണ്ണൂർ ∙ എസ്എൻ കോളജ് കണ്ണൂർ ഇഗ്നോ പഠനകേന്ദ്രത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.
ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0497–2732405, 9188042405.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]