
നല്ല തിരക്കഥയുള്ള സിനിമയാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും: തരുൺ മൂർത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ മലയാളിത്തമുള്ള സിനിമ നല്ലതുപോലെ ചെയ്താൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണു തുടരും എന്ന സിനിമ മലയാള സിനിമാലോകത്തിനു നൽകിയതെന്നു സംവിധായകൻ തരുൺ മൂർത്തി. സിനിമയുടെ കാഴ്ചപ്പാടെല്ലാം മാറിയ പുതിയ കാലത്ത് കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞാൽ വിജയിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ നല്ല തിരക്കഥയുള്ള സിനിമയാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് ഈ സിനിമ. കൈരളി ഇന്റർനാഷനൽ കൾച്ചറൽ ഫെസ്റ്റിൽ ‘തുടരുമോ കഥയുടെ കാലം’ എന്ന വിഭാഗത്തിൽ അജോയ് ചന്ദ്രനോടു സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.12 കൊല്ലം മുൻപ്, മോഹൻലാൽ ടാക്സി ഡ്രൈവറായി അഭിനയിക്കുന്ന സിനിമ വരുന്നെന്നു കേട്ടു അതിന്റെ പോസ്റ്ററിന് സമൂഹമാധ്യമത്തിൽ ലൈക്ക് അടിച്ച ആളായിരുന്നു താനെന്ന് തരുൺ മൂർത്തി പറഞ്ഞു. ബെൻസ് വാസു എന്നായിരുന്നു അന്ന് ആസിനിമയ്ക്കു കേട്ടിരുന്ന പേര്. അന്നു താൻ സിനിമയിലെത്തിയിട്ടില്ല.
സിനിമാ മോഹവുമായി നടക്കുന്ന എൻജിനീയറായിരുന്നു. പിന്നീട് ഓപ്പറേഷൻ ജാവയും സൗദി വെള്ളയ്ക്കയും സംവിധാനം ചെയ്തു. അതിനു ശേഷം തുടരും സിനിമയിലേക്കു നിർമാതാവ് ക്ഷണിക്കുമ്പോൾ 12 കൊല്ലം മുൻപ് അറിഞ്ഞ അതേ മോഹൻലാൽ സിനിമയാണെന്നത് വല്ലാത്തൊരു അദ്ഭുതമായി.തുടരും എന്നതു സംവിധായകന്റെ സിനിമയെന്നതിലുപരി മോഹൻലാലിന്റെ ഫാൻ ആയ ഒരു യുവാവിന്റെ സിനിമയെന്നു വിശേഷിപ്പിക്കാനാണ് താനിഷ്ടപ്പെടുന്നത്. മോഹൻലാലിന്റെ പല മുൻ സിനിമകളെയും ഓർമപ്പെടുത്തുന്ന സീനുകൾ അങ്ങനെ വന്നതാണ്.തുടരും സിനിമയ്ക്കു തുടർച്ചയുണ്ടാകില്ലെന്നും അടുത്ത സിനിമ ബിനു പപ്പു തിരക്കഥയെഴുതുന്ന ഫഹദ് ഫാസിൽ സിനിമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജിബാൽ, ഷിബു ചക്രവർത്തി, പി.എഫ്.മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി.പവിത്രൻ, ഫാസിൽ മുഹമ്മദ്, താഹിറ കല്ലുമുറിക്കൽ, എ.വി.അനൂപ്, ഷെർഗ സന്ദീപ്, ഷെഗ്ന, വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്, എം.എസ്.ബനേഷ്, പി.പ്രേമചന്ദ്രൻ, സന്തോഷ് കീഴാറ്റൂർ, ഷെറി, മനോജ് കാന തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ പ്രസംഗിച്ചു.